ചീരയും മാങ്ങയുമുണ്ടെങ്കില് തയ്യാറാക്കാം പുതിയ കറി
വേണ്ട സാധനങ്ങള്‍
മാങ്ങ- മുറിച്ചത് അരക്കപ്പ്
ചീര - നന്നായി കഴുകിയെടുത്തത് ഒരു പിടി
പച്ചമുളക് - രണ്ടെണ്ണം
തേങ്ങ- അരക്കപ്പ് ചിരകിയെടുത്തത്
മുളക് പൊടി- ഒരു ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ജീരകം- അര ടീ സ്പൂണ്‍
തൈര്- കാല്‍ക്കപ്പ്
തയ്യാറാക്കുന്ന വിധം
മാങ്ങ നുറുക്കി വേവിക്കാനായി വയ്ക്കുക. വെന്തുടയുന്ന പരുവമാകുമ്പോള്‍ ചീര അരിഞ്ഞത് ചേര്‍ക്കാം. മുളക് പൊടിും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി അതിലേക്ക് തേങ്ങയും ജീരകവും പച്ചമുളകും അരച്ചെടുത്തത് ഇടുക. ഒരു മിനിട്ട് ഒന്നിളക്കിയതിന് ശേഷം തൈര് ചേര്‍ത്ത് വാങ്ങി വയ്ക്കുക. കടുവറുത്തിട്ടതിന് ശേഷം ചോറിനും ചപ്പാത്തിക്കും ഉയോഗിക്കാം